Top

ധീരജ് വധം; മൂന്ന് കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പിടിയില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

14 Jan 2022 1:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധീരജ് വധം; മൂന്ന് കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പിടിയില്‍
X

ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് കെഎസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പിടിയില്‍.

കെഎസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പ്രതികള്‍ കുളമാവ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ധീരജ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ടോണിയും ജിതിനും. തന്നെ കുത്തിയത് ടോണിയാണെന്ന് ചികിത്സയില്‍ കഴിയുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അമല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Next Story

Popular Stories