Top

ധീരജ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും, രണ്ടുപേർ ഒളിവിൽ തന്നെ

കെഎസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരാണ് കേസിൽ ഒടുവിൽ അറസ്റ്റിലായിരിക്കുന്നത്.

15 Jan 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധീരജ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും, രണ്ടുപേർ ഒളിവിൽ തന്നെ
X

ഇടുക്കി: ധീരജ് വധക്കേസ് പ്രതികൾക്കായി പൊലിസ് നൽകിയിരിക്കുന്ന കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായും അന്വേഷണം ഊർജ്ജിതമാണ്. ഇവർ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്.

കെഎസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരാണ് കേസിൽ ഒടുവിൽ അറസ്റ്റിലായിരിക്കുന്നത്. മുഖ്യപ്രതി നിഖിൽ പൈലി ഉൾപ്പെടെ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിംഗ് എഴാം സെമസ്റ്റർ വിദ്യാർഥിയാണ് തളിപ്പറമ്പ് പാൽകുളങ്ങര രാജേന്ദ്രന്റെ മകൻ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനിൽ, അമൽ എ എസ് എന്നിവർ ചികിത്സയിൽ കഴിയുകയാണ്. ധീരജിനെ കുത്തി വീഴ്ത്തിയ മണിയാറംകുടി സ്വദേശി നിഖിൽ പൈലിക്ക് ഉന്നത കോൺഗ്രസ് ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ അടുത്ത അനുയായിയാണ് നിഖിൽ പൈലി. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Next Story

Popular Stories