Top

പൈലറ്റ് ലൈസൻസ്; ട്രാൻസ് ജെൻഡർ വിഭാഗത്തിൽ അപേക്ഷിക്കാൻ ആദം ഹാരിയോട് ഡിജിസിഎ

14 July 2022 1:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൈലറ്റ് ലൈസൻസ്; ട്രാൻസ് ജെൻഡർ വിഭാഗത്തിൽ അപേക്ഷിക്കാൻ ആദം ഹാരിയോട് ഡിജിസിഎ
X

കൊച്ചി: ട്രാൻസ്മാൻ പൈലറ്റ് ആദം ഹാരിയോട് വൈദ്യപരിശോധനയ്ക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകി ഡിജിസിഎ. പൈലറ്റ് പരിശീലനം തുടരാനുള്ള അനുമതി നിഷേധിച്ചത് വാർത്തയായതിനു പിന്നാലെയാണ് ഡിജിസിഎയുടെ നടപടി. ട്രാൻസ്ജെൻഡറായതുകൊണ്ട് ലൈസൻസ് നിഷേധിച്ചിട്ടില്ലെന്നും എയർക്രാഫ്റ്റ് ചട്ടങ്ങൾ പ്രകാരം യോഗ്യതയുണ്ടെങ്കിൽ ട്രാൻസ്ജെൻഡർ വ്യക്തിക്കും ലൈസൻസ് അനുവദിക്കുമെന്നും ഡിജിസിഎ വിശദീകരിച്ചു.

ഹോർമോൺ ചികിത്സ നടക്കുന്നതിനാൽ മെഡിക്കൽ ക്ലിയറൻസ് നൽകാനാവില്ലെന്നായിരുന്നു ഡിജിസിഎ ആദ്യം പറഞ്ഞിരുന്നത്. 2020ലാണ് ആദം ഹാരി അപേക്ഷ നൽകിയത്. മാനസികനില പരിശോധനയടക്കം കടുത്ത പരിശോധനകൾക്ക് വിധേയമാക്കിയതായി ആദം ഹാരി പറഞ്ഞിരുന്നു. ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിയും ജെന്‍ഡര്‍ ഡിസ്‌ഫോറിയയുമാണ് അനുമതി നിഷേധിക്കാൻ കാരണമായി പറഞ്ഞത്. തുടർന്ന് കേരള ഹൈക്കോടതിയിൽ ഡിജിസിഎയ്ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു.

2018ലാണ് ആദം ഹോര്‍മോണ്‍ തെറാപ്പി ആരംഭിക്കുന്നത്. എട്ട് മാസം മുമ്പ് ശസ്ത്രക്രിയയും നടത്തി. 2019ല്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ പരിശീലനം നേടുന്നതിന് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് എവിയേഷൻ പഠനം പൂർത്തിയാക്കിയത്. 2020ൽ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ വനിത വിഭാഗത്തിൽ പങ്കെടുക്കാൻ ഡിജിസിഎ നിർബന്ധിച്ചിരുന്നെന്നും ആദം ഹാരി പറഞ്ഞിരുന്നു.

STORY HIGHLIGHT: DGCA has directed transman pilot Adam Hari to re-apply for medical examination

Next Story