Top

ഡിജിസിഎ പൈലറ്റ് ലൈസന്‍സ് നിഷേധിക്കുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആദം ഹാരി

6 July 2022 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിജിസിഎ പൈലറ്റ് ലൈസന്‍സ് നിഷേധിക്കുന്നു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആദം ഹാരി
X

കൊച്ചി: കേന്ദ്ര സിവില്‍ ഏവിയേഷനുമായി നിയമപോരാട്ടത്തിനൊരുങ്ങി ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരി. ഡിജിസിഎ പൈലറ്റ് ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹോര്‍മോണ്‍ തെറാപ്പി നടത്തുന്നത് കൊണ്ടാണ് അധികൃതര്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കാത്തതെന്ന് ആദം പറഞ്ഞു.

' എല്‍ജിബിടിക്യൂ സമൂഹത്തിനു നേരെയുള്ള യാഥാസ്ഥിതിക നിലപാടില്‍ ഡിജിസിഎ മാറ്റം വരുത്തണം. ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നത് കൊണ്ടാണ് എനിക്ക് മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കാത്തത്. പുരുഷ ശരീരത്തില്‍ കാണുന്ന ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് സ്വീകരിക്കുന്നത്. സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന മൗലീകാവകാശങ്ങള്‍ എല്‍ജിബിടിക്യൂ സമൂഹത്തിനും നല്‍കണമെന്നും അവരുടെ സ്വകാരതയെ ചോദ്യം ചെയ്യുന്ന വൈദ്യ പരിശോധനകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. എനിക്ക് സൈക്കോമെട്രിക് ടെസ്റ്റിന് വരെ വിധേയനാകേണ്ടി വന്നിട്ടുണ്ട്.' ആദം ഹാരി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ പൈലറ്റ് ലൈസന്‍സിനായുള്ള മാനദണ്ഡങ്ങള്‍ ഡിജിസിഎ പരിശോധിക്കണമെന്നും ആദം കൂട്ടിചേര്‍ത്തു.

2018ലാണ് ആദം ഹോര്‍മോണ്‍ തെറാപ്പി ആരംഭിക്കുന്നത്. എട്ട് മാസം മുമ്പ് ശസ്ത്രക്രിയയും നടത്തി. 2019ല്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ പരിശീലനം നേടുന്നതിന് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. 2020ല്‍ ലൈസന്‍സ് നേടുന്നതിനുള്ള വൈദ്യപരിശോധയ്ക്ക് വിധേയനാകേണ്ടി വന്നു. എന്നാല്‍ ഡിജിസിഎ ലൈസന്‍സ് നല്‍കിയില്ല. വൈമാനികനാകുന്നതിന് യോഗ്യനാണെന്ന് അറിയിച്ചു. ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിയും ജെന്‍ഡര്‍ ഡിസ്‌ഫോറിയയുമാണ് അവര്‍ കാരണമായി പറഞ്ഞത്.

STORY HIGHLIGHT: DGCA denies pilot license; Adam Harry is about to approach the High Court

Next Story