Top

സുരക്ഷാ ക്രമീകരണം ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിറങ്ങി; പണി തുടങ്ങിയപ്പോള്‍ അനുവദിച്ച ഫണ്ടില്ലെന്ന് റോഡ് സുരക്ഷാ അതോറിറ്റി

9 July 2022 10:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരക്ഷാ ക്രമീകരണം ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിറങ്ങി; പണി തുടങ്ങിയപ്പോള്‍ അനുവദിച്ച ഫണ്ടില്ലെന്ന് റോഡ് സുരക്ഷാ അതോറിറ്റി
X

എറണാകുളം: അപകടങ്ങള്‍ പതിവായി നടക്കുന്ന റോഡില്‍ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് എറണാകുളം ജില്ലയ്ക്ക് അനുവദിച്ച ലഭിച്ചിട്ടില്ലെന്ന് മോട്ടോ‍ർ വാഹന വകുപ്പ്. 3.15 കോടിയാണ് റോഡ് സുരക്ഷാ അതോറിറ്റി എറണാകുളം ജില്ലയ്ക്ക് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നതായി മോട്ടാർ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

പതിവായി അപകടങ്ങള്‍ നടക്കുന്ന 39 റോഡുകളെ ബ്ലാക്ക് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ഈ റോഡുകളില്‍ ഉടന്‍ സുരക്ഷാ ക്രമീകരങ്ങള്‍ ഒരുക്കാനും സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിക്ക് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് 3.15 കോടി രൂപ അനുവദിച്ചതായി അറിയിപ്പും ലഭിച്ചു.

ബ്ലാക്ക് സ്‌പോട്ട് പട്ടികയില്‍പ്പെട്ട റോഡുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നടപടിയാരംഭിച്ചപ്പോഴാണ് അതോറിറ്റിയുടെ കയ്യില്‍ ഫണ്ട് ഇല്ലെന്ന് മറ്റൊരു അറിയിപ്പ് കൂടി വന്നത്. റോഡ് അറ്റകുറ്റപ്പണി, ക്യാമറകള്‍, ഹമ്പുകള്‍, ഡിവൈഡറുകള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍, സീബ്ര വരകള്‍ എന്നീ സുരക്ഷ മുന്‍ കരുതല്‍ അടിയന്തിരമായി ഒരുക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. നാറ്റ്പാക്കുമായി ചേര്‍ന്നാണ് എംവിഡി ബ്ലാക്ക് സ്‌പോട്ട് കണ്ടെത്തിയത്.

STORY HIGHLIGHT: Department of Motor Vehicles has come to prepare security arrangements; The Road Safety Authority did not have the allocated funds when the work started

Next Story