Top

കാക്കനാട് 50ലേറെ പേർക്ക് ഡെങ്കിപ്പനി ബാധ; പത്ത് പേർ ആശുപത്രിയിൽ

ഡെങ്കിപ്പനി ബാധിച്ച് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ മകൻ ജിതേഷ് തങ്കപ്പൻ മരിച്ചു

13 May 2022 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാക്കനാട് 50ലേറെ പേർക്ക് ഡെങ്കിപ്പനി ബാധ; പത്ത് പേർ ആശുപത്രിയിൽ
X

കൊച്ചി: കാക്കനാട് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരണപ്പെട്ടു. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ മകൻ തുരുത്തേപ്പറമ്പിൽ ജിതേഷ് തങ്കപ്പൻ (28) നാണ് മരിച്ചത്. തിങ്കൾ പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രദേശത്ത് നിലവിൽ 50ലേറെ പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

രോഗം ബാധിച്ച പത്ത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. തൃക്കാക്കര നഗരസഭയിലെ 12, 16, 14, 43 വാർഡുകളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ ഉളളത് 16ാം വാർഡിലെ സുരഭി നഗറിലാണ്. നഗരസഭയുടെ ഗുരുതരവീഴ്ച്ചയെന്നാണ് സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണം. രോഗം തടയാനുളള സുരക്ഷാ പ്രവർത്തനങ്ങൾ വൈകിയെന്ന് എൽഡിഎഫ് കൗൺസിലർ ആരോപിച്ചു. എന്നാൽ പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാലാണ് സുരക്ഷാ പ്രവർത്തനങ്ങൾ വെെകാൻ കാരണമായതെന്ന് യുഡിഎഫ് കൗൺസിലർ പ്രതികരിച്ചു.

അതേസമയം നാല് മാസത്തിനുള്ളിൽ എറണാകുളം ജില്ലയിലെ 210 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിക്കുകയും ചെയ്തു. തൃക്കാക്കര, കൊച്ചി നഗരസഭ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും കുന്നത്തുനാട് പഞ്ചായത്തിലുമാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

STORY HIGHLIGHTS: Dengue fever cases are on the rise in Kakkanad

Next Story

Popular Stories