Top

കിരണിനെ ചതിച്ച് ഫോൺ; സംഭാഷണങ്ങളെല്ലാം ഓട്ടോമാറ്റിക് റെക്കോഡ്; കോടതിയിൽ നിർണായക തെളിവുകൾ

22 Jan 2022 3:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിരണിനെ ചതിച്ച് ഫോൺ; സംഭാഷണങ്ങളെല്ലാം ഓട്ടോമാറ്റിക് റെക്കോഡ്; കോടതിയിൽ നിർണായക തെളിവുകൾ
X

കൊല്ലത്ത് ​ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ വിസ്മയ എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കിർണിന് കുരുക്കായി സ്വന്തം ഫോൺ റെക്കോഡുകൾ. തനിക്കെതിരെ വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് കിരൺ പറയുന്ന ഫോൺ റെക്കോഡുകൾ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി.

കിരണിന്റെ സോഹദരി ഭർത്താവ് മുകേഷുമായുള്ള ഫോൺ സംഭാഷണമാണിത്. വിസ്മയയെ മർദ്ദിച്ചെന്ന് കിരൺ മുകേഷിനോട് പറയുന്ന ഫോൺ സംഭാഷണവും കോടതിക്ക് മുന്നിലെത്തി. സ്ത്രീധനത്തിന് വേണ്ടി കിരൺ വിസ്മയയെ പീഡിപ്പിച്ചിരുന്നെന്നതിന് തെളിവായാണ് ഈ രേഖകൾ ഹാജരാക്കിയത്. കിരണിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് ലഭിച്ച ഈ സംഭാഷണങ്ങൾ കോടതിയിൽ നിർണായക തെളിവാവുകയാണ്.

കിരണിന്റെ ഫോണിലെ എല്ലാം സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സ്ത്രീധനം കുറഞ്ഞെന്ന പേരിൽ തന്നെ കിരൺ മർദ്ദിക്കുന്നെന്ന് വിസ്മയ അമ്മയോട് പറഞ്ഞ ഫോൺ സംഭാഷണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Next Story