Top

ആഭ്യന്തര വകുപ്പിനെതിരെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം; 'മുഖ്യമന്ത്രിയുടെ ഇടപെടല്‍ താഴെ തട്ടിലേക്ക് എത്തുന്നില്ല'

13 Jan 2022 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഭ്യന്തര വകുപ്പിനെതിരെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം; മുഖ്യമന്ത്രിയുടെ ഇടപെടല്‍ താഴെ തട്ടിലേക്ക് എത്തുന്നില്ല
X

ആദ്യന്തര വകുപ്പിനെതിരെ സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പോലീസ് സേനയ്ക്ക് അകത്ത് ആര്‍എസ്എസ് എസ്ഡിപിഐ ബന്ധമുള്ളവര്‍ ഉണ്ടന്നാണ് സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കണം എന്നു നിര്‍ദേശം ഉയര്‍ന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ടങ്കിലും അത് താഴെ തട്ടിലേക്ക് എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരുടെ പ്രകടനത്തിനൊപ്പം രണ്ടാം സര്‍ക്കാറിലെ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. കോട്ടയം നിയമസഭ മണ്ഡലത്തിലെ കെ അനില്‍കുമാറിന്റെ പരാജയത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായും വിമര്‍ശമനം ഉയര്‍ന്നു.

പാലക്കാട്, ഇടുക്കി ജില്ലാ സമ്മേളനങ്ങളില്‍ ആഭ്യന്തര വകുപ്പിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു എന്ന വാര്‍ത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിഷേധിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പൊലീസിന് എതിരെയും ആഭ്യന്തര വകുപ്പിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു എന്ന വാദം മാധ്യമ സൃഷ്ടിയാണ് എന്നായിരുന്നു കോടിയേരിയുടെ വാദം.

Next Story

Popular Stories