Top

സിപിഐഎം എംഎല്‍എമാരുടെ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മുഹമ്മദ് റിയാസ്

ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്.

14 Oct 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം എംഎല്‍എമാരുടെ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മുഹമ്മദ് റിയാസ്
X

സിപിഐഎം നിയമസഭാ കക്ഷിയോഗത്തിലെ എംഎല്‍എമാരുടെ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തെറ്റായ ഉദേശത്തോടെയല്ല തന്റെ പരാമര്‍ശം. ഇത്തരത്തിലുള്ള വ്യാഖ്യാനമുണ്ടായത് തെറ്റായി പോയി. പിഴവ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യോഗത്തില്‍ മുഹമ്മദ് റിയാസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏഴിന് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കക്ഷിയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

എംഎല്‍എ എഎന്‍ ഷംസീറാണ് മന്ത്രിക്കെതിരെ വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി.

കരാറുകാരുടെ ശുപാര്‍ശകള്‍ എംഎല്‍എമാര്‍ ഏറ്റെടുക്കരുതെന്നായിരുന്നു റിയാസിന്റെ സഭയിലെ പരാമര്‍ശം. ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് റിയാസ് സഭയില്‍ പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.

Popular Stories

    Next Story