Top

അന്വേഷണത്തിന് സ്റ്റേ നല്‍കാതെ സുപ്രീം കോടതി; ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി

1 April 2022 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്വേഷണത്തിന് സ്റ്റേ നല്‍കാതെ സുപ്രീം കോടതി; ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍  ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി
X

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമിയിടപാടില്‍ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അന്വേഷണം മുന്നോട്ട് പോവട്ടെ കര്‍ദിനാള്‍ വിചാരണ നേരിടട്ടെ എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഇതോടെ ഏപ്രില്‍ 12 ന് കര്‍ദിനാളിന് കോടതിയില്‍ ഹാജറാവേണ്ടിവരും.

അന്വേഷണം നിര്‍ണായ ഘട്ടത്തിലാണ് എന്നും ഈ സമയത്ത് ഇടപെടാനാവില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. വിഷയത്തില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചതോടെ ഇവരുടെ നിലപാട് കൂടി തേടുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

6 ഇടപാടുമായി ബന്ധപ്പെട്ട് കേസുകളാണ് കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടപടികള്‍ നേരിടുന്നത്. ഈ കേസുകളില്‍ എല്ലാം നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അന്വേഷണം റദ്ദാക്കണം എന്നുമായിരുന്നു കര്‍ദിനാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് കര്‍ദിനാളിന്റെ ആവശ്യം.

പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആലഞ്ചേരി ഉയര്‍ത്തിയ വാദം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24 പേര്‍ക്കെതിരെ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കോടികളുടെ കള്ളപണയിടപാടാണ് വിവാദമായ ഭൂമി വില്‍പ്പനയില്‍ നടന്നിട്ടുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക കണ്ടെത്തല്‍. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിച്ചതിന് ആറര കോടിരൂപ നേരത്തെ ആദായ നികുതി വകുപ്പ് പിഴയിട്ടിരുന്നു. വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാ?ഗമായി ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

Content Higlight: criminal cases against Cardinal Mar George Alencherry suffers setback in Supreme court on land transaction case

Next Story