'ദിലീപ് ജാമ്യത്തിലിരിക്കെ വിചാരണ നീതിപൂര്‍വ്വമാകില്ല'; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് ഹര്‍ജിയില്‍
2 Aug 2022 12:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. ദിലീപ് ജാമ്യത്തിലിരിക്കെ വിചാരണ നീതിപൂര്‍വ്വമാകില്ല. വിചാരണ കോടതി ഉത്തരവ് തെളിവുകള്‍ പരിഗണിക്കാതെയും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഇതിനിടെ കേസിന്റെ വിചാരണ നടപടികള്‍ സിബിഐ കോടതിയില്‍ തന്നെ തുര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിബിഐ കോടതി ജഡ്ജി പദവിയില്‍ നിന്നും ഹണി എം വര്‍ഗീസിനെ മാറ്റിയത് നടി ആക്രമിക്കപ്പെട്ട കേസിനെ ബാധിച്ചേക്കില്ലെന്നാണ് നിയമ വൃത്തങ്ങള്‍ നല്കുന്ന സൂചന. ജഡ്ജ് ഹണി എം വര്‍ഗ്ഗീസിനെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കാണ് മാറ്റിയത്. പകരം ജഡ്ജ് കെ കെ ബാലകൃഷ്ണനാണ് സിബിഐ മൂന്നാം കോടതിയുടെ ചുമതല.
Story Highlights: Crime Branch In High Court Requesting To Cancel Dileep's Bail