കോടിയേരിയെ അധിക്ഷേപിച്ച സംഭവം: പൊലീസുകാരനെതിരെ നടപടി വേണമെന്ന് ആവശ്യം, പൊലീസ് സ്റ്റേഷന് ഉപരോധിച്ച് സിപിഐഎം
സിപിഐഎം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
2 Oct 2022 7:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഐഎം. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്ഗണ്മാന് കൂടിയാണ് ഉറൂബ്. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇയാള്‍ അധിക്ഷേപ കുറിപ്പുമായി പങ്കുവെച്ചത്. ഉറൂബിനെതിരെ സിപിഐഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. ചെന്നൈയില്‍ നിന്ന് മൃതദേഹവുമായി പുറപ്പെട്ട എയര്‍ ആംബുലന്‍സ് അല്‍പ്പസമയത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. എംവി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും.
തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. വിലാപയാത്ര കടന്നുപോകന്ന വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കും. പൊതുദര്‍ശനങ്ങള്‍ക്ക് ശേഷം നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.
Story Highlights: CPIM Workers Against The Police Officer Who Posted Against Kodiyeri