Top

'ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐഎം സംരക്ഷണം നല്‍കും'; ജയിലില്‍ പോകാന്‍ തയ്യാറെന്ന് എം വി ജയരാജന്‍

മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും എം വി ജയരാജന്‍

24 Jan 2023 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സിപിഐഎം സംരക്ഷണം നല്‍കും; ജയിലില്‍ പോകാന്‍ തയ്യാറെന്ന് എം വി ജയരാജന്‍
X

കണ്ണൂര്‍: ഗുജറാത്ത് കാലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ. ജയിലില്‍ പോകാനും തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ഡിവൈഎഫ്‌ഐ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് ആറുമണിക്ക് പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിക്കും. വൈകീട്ട് 6:30 ന് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ ഡോക്യുമെന്‍ന്ററി പ്രദര്‍ശിപ്പിക്കും. ജനുവരി 27 ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

അതേസമയം ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story highlights: CPIM will give protection for the screening of BBC Documentary in Kerala

Next Story