Top

'അംബേദ്ക്കർ ജൻമദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കണം'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി

21 March 2022 9:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അംബേദ്ക്കർ ജൻമദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കണം; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി
X

ന്യൂഡൽഹി: ഇന്ത്യൻ ഭരണ ഘടനയുടെ പിതാവ് ബാബ സാഹേബ് അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രിൽ 14 ന് പൊതു അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. ഇതിനായി ഉന്നയിച്ച പ്രമേയത്തിന് രാജ്യസഭയിൽ അവതരണ അനുമതി ലഭിച്ചു.

'സർക്കാർ എല്ലാ വർഷവും ഏപ്രിൽ 14 ക്ലോസ്ഡ് ഹോളി ഡേ എന്ന രീതിയാണ് കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പിന്തുടരുന്നത്. അതും പല അവസരങ്ങളിലും രണ്ട് ദിവസം മുമ്പ് മാത്രം പ്രഖ്യാപിക്കുന്നു. 1881 ലെ നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷൻ 25 പ്രകാരം ഇത് ഒരു സാധാരണ പൊതുഅവധി ആയി പ്രഖ്യാപിക്കണം. ‌സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഈ ആവശ്യം ഉയർന്നിട്ടും ഇത് പരി​ഗണിക്കപ്പെടുന്നില്ല,' പ്രമേയത്തിൽ പറയുന്നു.

അടുത്ത കലണ്ടർ വർഷം മുതൽ അംബ്ദേക്കർ ജയന്തി പൊതു അവധി ദിനമായി ആചരിക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തെ അസമത്വവും അനീതികളും സാമൂഹിക മേൽക്കോയ്മയും ഇല്ലാതാക്കുന്നതിൽ വിലമതിക്കാനാവാത്ത സംഭാവന നൽകിയയാളാണ് അംബേദ്ക്കർ എന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

story highlight: cpim mp John brittas wants Ambedkar Jayanti to be declared as public holiday

Next Story