Top

'സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ലാത്ത പെരുമാറ്റം, തെറ്റുതിരുത്താന്‍ പരസ്യ ശാസന'; സിപിഐഎം വിശദീകരണം

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി

6 Nov 2021 12:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ലാത്ത പെരുമാറ്റം, തെറ്റുതിരുത്താന്‍ പരസ്യ ശാസന; സിപിഐഎം വിശദീകരണം
X

ജി സുധാകരനെതിരെ സ്വീകരിച്ച അച്ചടക്കനടപടിയില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയത്. തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചു എന്നാണ് സിപിഐഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വാര്‍ത്താകുറിപ്പ് ഇങ്ങനെ: ''നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.''


അതേസമയം, പാര്‍ട്ടി അച്ചടക്കനടപടിക്ക് പിന്നാലെ ജി സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രിയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തുകയാണ്. പാര്‍ട്ടി നടപടിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു എകെജി സെന്ററില്‍ നിന്ന് സുധാകരന്‍ മടങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്.

Next Story