മാവോയിസ്റ്റ് കേസുകള്‍ക്കെല്ലാം യുഎപിഎ ചുമത്തുന്നതിനോട് സിപിഐഎമ്മിന് യോജിപ്പില്ല: പി ജയരാജന്‍
28 Oct 2021 6:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രിംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. മാവോയിസ്റ്റ് കേസുകള്‍ക്കെല്ലാം യുഎപിഎ ചുമത്തുന്നതിനോട് സിപിഐഎമ്മിന് യോജിപ്പില്ല. ചെറിയ കേസുകള്‍ക്ക് പോലും യുഎപിഎ ചുമത്തുന്നത് ശരിയായ പ്രവണതയല്ലെന്നും അത്തരം നടപടികള്‍ക്കുള്ള മറുപടിയാണ് സുപ്രിംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസ് പരിഗണിച്ച ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് അലന്‍ ഷുഹൈബിന്റെ ജാമ്യം ശരിവെക്കുകയും ചെയ്തു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. 2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥികളായ താഹ ഫസലിനെയും അലന്‍ ഷുഹൈബിനെയും മാവോയിസ്റ്റ് പ്രവര്‍ത്തനം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
നേരത്തെ രണ്ടു പേര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും താഹ ഫസലിന്റെ ജാമ്യം പിന്നീട് റദ്ദാക്കുകയായിരുന്നു. ഒരാള്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെ നേരത്തെ സുപ്രീം കോടതി നിലപാടെടുത്തിരുന്നു. താഹ ഫസലിന് മാത്രം ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
- TAGS:
- Taha Fasal
- UAPA
- P Jayarajan
- CPIM