Top

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; വെള്ളം കയറാത്ത ഭാഗങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവന്നെന്ന് ആരോപണം

6 Aug 2022 1:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; വെള്ളം കയറാത്ത ഭാഗങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവന്നെന്ന് ആരോപണം
X

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൃശ്ശൂര്‍ മതിലകത്തെ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോട് ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെച്ചൊല്ലിയാണ് വാക്തര്‍ക്കം ഉണ്ടായത്. വെള്ളം കയറാത്ത ഭാഗങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പില്‍ എത്തിച്ചെന്നും ആരോപണമുണ്ടായി.

ഇതിനെ തുടര്‍ന്നാണ് സിപിഐ, എഐവൈഎഫ്-സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ക്യാമ്പിലുണ്ടായിരുന്ന എഐവൈഎഫ് പ്രവര്‍ത്തകരെ അകാരണമായി ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം അകാരണമായി ആക്രമിച്ചെന്നാണ് എഐവൈഎഫ് നേതാക്കളുടെ ആരോപണം. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും മതിലകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Story Highlights: CPIM-CPI CLASH AT FLOOD RELIEF CAMP

Next Story