Top

പൊന്നാനിയിലെ സിപിഐഎം നടപടി; ടി എം സിദ്ദിഖ് നാളെ നിലപാട് വ്യക്തമാക്കും

ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ടിഎം സിദ്ദിഖിനെ തരം താഴ്ത്തിയത്.

13 Oct 2021 3:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊന്നാനിയിലെ സിപിഐഎം നടപടി; ടി എം സിദ്ദിഖ് നാളെ നിലപാട് വ്യക്തമാക്കും
X

പൊന്നാനിയില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖ് നാളെ നിലപാട് വ്യക്തമാക്കും. തനിക്കെതിരെ നടപടിയെടുത്തതില്‍ പൊന്നാനിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വെളിയങ്കോട്ടെ വീട്ടില്‍ വെച്ച് നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സിദ്ദീഖ് അറിയിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പിന്നാലെ അപ്രതീക്ഷിതമായ് ആയിരുന്നു ഇതിനെതിരെ പൊന്നായിലെ ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. എന്നാല്‍ പ്രതിഷേധം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നില്ല. മുന്‍വര്‍ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി നന്ദകുമാര്‍ വിജയിച്ചത്. എന്നാല്‍ പരസ്യ പ്രതിഷേധത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊന്നായിലെ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ടിഎം സിദ്ദിഖിനെ തരം താഴ്ത്തിയത്.

ഏരിയാ കമ്മിറ്റി നേതാക്കള്‍ക്കെതിരെയും നടപടി കൈക്കൊണ്ടിരുന്നു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഏരിയാ സമ്മേളനത്തിന്റെ സംഘാടക യോഗത്തില്‍ നിന്നും ചില നേതാക്കള്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനത്തില്‍ പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ടി എം സിദ്ദിഖിന്റെ നാളത്തെ വാര്‍ത്താസമ്മേളനം ഏറെ നിര്‍ണ്ണായകമാകും.

Popular Stories

    Next Story