സിപിഐ സംസ്ഥാന കൗണ്‍സില്‍ മത്സരത്തില്‍ പ്രമുഖര്‍ക്ക് തോല്‍വി; ബിജിമോളെ ഒഴിവാക്കി
ഇ എസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി
3 Oct 2022 9:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ക്ക് തോല്‍വി. മുന്‍ ജില്ലാ സെക്രട്ടറി പി രാജു, എ എന്‍ സുഗതന്, എം ടി നിക്സണ്, ടി സി സഞ്ജിത്ത് എന്നിവര്‍ക്കാണ് തോല്‍വി സംഭവിച്ചത്. കൊല്ലം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗ പട്ടികയില്‍ ജി എസ് ജയലാലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇ എസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലാ പ്രതിനിധി യോഗത്തിലായിരുന്നു തീരുമാനം.
സംസ്ഥന കൗണ്‍സില്‍ പട്ടികയില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കിയിരുന്നു. 75 വയസ് പ്രായപരിധി നിര്‍ദേശം നടപ്പിലാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയായിരുന്നു സി ദിവാകരന് പുറത്തായത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് അദ്ദേഹം പുറത്തായത്.
Story Highlights: CPI State Council Election Details
- TAGS:
- CPI
- ES Bijimol
- State Council