സിപിഐ നേതാവ് മനോജ് ചരളേല്‍ അന്തരിച്ചു
10 Oct 2022 5:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മനോജ് ചരളേല്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാണ്. കൊറ്റനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2017ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് എതിരെ ജാതിയധിക്ഷേപ പരാരമര്‍ശം നടത്തിയത് സംസ്ഥാനത്തൊട്ടാകെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് മനോജിനെ സിപിഐ സസ്പെന്റ് ചെയ്തിരുന്നു.
പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് മനോജിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത ശേഷം മനോജിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയതിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Story Highlights: CPI LEADER MANOJ CHARALEL PASSED AWAY
- TAGS:
- Manoj Charalel
- CPI
Next Story