Top

'പ്രധാനാധ്യാപകനെയും കുട്ടികളെയും പോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും'; സിപിഐ സമ്മേളനത്തില്‍ ഇ പി ജയരാജനെതിരെയും വിമര്‍ശനം

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിക്കാരനെ പോലെയാണ് ഇ പി ജയരാന്‍ പെരുമാറുന്നത്

15 Aug 2022 4:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനാധ്യാപകനെയും കുട്ടികളെയും പോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും; സിപിഐ സമ്മേളനത്തില്‍ ഇ പി ജയരാജനെതിരെയും വിമര്‍ശനം
X

കാഞ്ഞങ്ങാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ വിമര്‍ശനവുമായി സിപിഐ. ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിക്കാരനെ പോലെയാണ് ഇ പി ജയരാന്‍ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്ക് ക്ഷണിക്കുകയാണെന്നായിരുന്നു വിമര്‍ശനം. സിപിഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിലാണ് ഇ പി ജയരാജനെതിരെ വിമര്‍ശനമുയര്‍ന്നത്.

പുതിയ ഘടക കക്ഷികളെക്കുറിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുക. ചര്‍ച്ചയ്ക്ക് മുമ്പ് തീരുമാനമെടുക്കുന്നത് കീഴ് വഴക്കമില്ലാത്ത നടപടിയാണെന്നും വിമര്‍ശിച്ചു. സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. ഒന്നാം എല്‍ഡിഎഫ് മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. പ്രധാന അധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിസഭയെന്നും സമ്മേളനം വിമര്‍ശിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സിപിഐഎമ്മാണെന്ന ആരോപണവും സമ്മേളനത്തില്‍ ഉയര്‍ന്നു. ജില്ലാ ആരോഗ്യ രംഗത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് സമ്മേളനം പ്രമേയം പാസാക്കി. സി പി ബാബുവിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

STORY HIGHLIGHTS: CPI criticize Pinarayi Vijayan and E P Jayarajan

Next Story