Top

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണങ്ങളിൽ ഇളവു വേണമോ എന്നതിൽ ഇന്ന് തീരുമാനം

8 Feb 2022 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണങ്ങളിൽ ഇളവു വേണമോ എന്നതിൽ ഇന്ന് തീരുമാനം
X

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗ തീവ്രത കുറയുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകണമോ എന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം അവലോകനയോഗം ചേരും. ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരണമോ എന്നത് യോഗം ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണളിൽ ഇളവിന് സാധ്യതയെന്നും കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് സൂചന.

സംസ്ഥാനത്ത് അര ലക്ഷത്തിന് മുകളിൽ നിന്നിരുന്ന പ്രതിദിന രോഗ ബാധ 22,000 യിലേക്ക് കുറഞ്ഞിട്ടുണ്ട് .പരിശോധിക്കുന്നത്തിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുന്ന തീവ്ര വ്യാപനത്തിൽ നിന്ന് ടി പി ആർ 30 ന് താഴേയ്ക്കും എത്തി. ഇതോടെയാണ് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വേണമെന്ന് മത സമുദായിക സംഘടനകൾ അടക്കം ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. നിലവിൽ കൊല്ലം ജില്ലയാണ് കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഉള്ളത്. കാസർഗോഡ് ജില്ല ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. രോഗ വ്യാപന തോത് അനുസരിച്ചു ജില്ലകളെ പുനർക്രമീകരിക്കാനും അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.14 ആം തിയതി മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും.

Next Story