കൊവിഡ്: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക്
15 Jan 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം രൂക്ഷമാവുന്നതിനിടെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഹൈക്കോടതി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും.
ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും തിങ്കളാഴ്ച മുതല്‍ കേസുകള്‍ പരിഗണിക്കുക ഓണ്‍ലൈനില്‍ മാത്രമായിരിക്കും. ഒഴിവാക്കാനാവാത്ത കേസുകള്‍ മാത്രം നേരിട്ട് വാദം കേള്‍ക്കുമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഇത്തരം സാഹചര്യങ്ങളില്‍ കോടതികളില്‍ 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ ഇരുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് പ്രതിദിന കൊവിഡ് സ്ഥിരീകരണ നിരക്ക് മുപ്പത് ശതമാനത്തിന് തൊട്ടടുത്ത് എത്തികയും ചെയ്തിരുന്നു. കേരളത്തില്‍ 17,755 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധയുടെ ജില്ലകള്‍ തോറുമുള്ള കണക്ക്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളികളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. ഒമ്പതാം ക്ലാസുകാസ് വരെയുള്ളവരുടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.