Top

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് സ്റ്റേ

സിനിമയുടെ അണിയറ പ്രവർത്തകരായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കെതിരെ കോടതി നോട്ടീസും അയച്ചിട്ടുണ്ട്.

9 Dec 2021 2:54 PM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് സ്റ്റേ
X

പൃഥ്വിരാജ് നായകനാകുന്ന ചിത്രം കടുവയ്ക്ക് താൽകാലിക സ്റ്റേ. കുരുവിനാകുന്നിൽ കുരുവച്ചാണ് നൽകിയ ഹർജിയിൽ എറണാകുളം സബ് കോടതിയാണ് ചിത്രത്തിന് സ്റ്റേ ഏർപ്പെടുത്തിയത്.

കുറുവച്ചന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം തനിക്ക് മാനസിക വിഷമതകൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുറുവച്ചൻ ഹർജി നൽകിയത്. സിനിമയുടെ അണിയറ പ്രവർത്തകരായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കെതിരെ കോടതി നോട്ടീസും അയച്ചിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റർടെയ്നറാണ്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Next Story