Top

ഉത്സവത്തിനിടെ ആര്‍എസ്എസ്-കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്

ക്ഷേത്രത്തിലെ കൊടിമരവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

16 Jan 2023 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്സവത്തിനിടെ ആര്‍എസ്എസ്-കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്
X

തലശ്ശേരി: കണ്ണൂര്‍ പന്ന്യന്നൂര്‍ കുറുമ്പകാവ് തിറ മഹോത്സവത്തിനിടെ ആര്‍എസ്എസ്-കോണ്‍ഗ്രസ് സംഘര്‍ഷം. ആര്‍എസ്എസ് പ്രവര്‍ത്തകരായ അതുല്‍, അനീഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപ് എന്നിവര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.

ക്ഷേത്രത്തിലെ കൊടിമരവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി ആര്‍എസ്എസ് നേതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരുക്കേറ്റ പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഇരുവിഭാഗത്തിന്റെയും പരാതിയില്‍ പാനൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

STORY HIGHLIGHTS: Congress RSS clash at Kannur

Next Story