Top

'ഇതാണ് സുധാകരന്റെ സെമി കേഡര്‍'; മാധ്യമപ്രവര്‍ത്തകനെ കൊന്ന് കളയുമെന്ന് കോണ്‍ഗ്രസിന്റെ ഭീഷണി

റിപ്പോര്‍ട്ടര്‍ ടിവി കൊച്ചി ബ്യൂറോയിലെ അജിത്ത് ബാബുവിന് നേരെയാണ് വധഭീഷണി ഉയര്‍ന്നത്

25 Nov 2021 3:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതാണ് സുധാകരന്റെ സെമി കേഡര്‍; മാധ്യമപ്രവര്‍ത്തകനെ കൊന്ന് കളയുമെന്ന് കോണ്‍ഗ്രസിന്റെ ഭീഷണി
X

റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന് നേരെ വധഭീഷണിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. മോഫിയ മരണത്തില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ടിവി കൊച്ചി ബ്യൂറോയിലെ അജിത്ത് ബാബുവിന് നേരെയാണ് വധഭീഷണി ഉയര്‍ന്നത്. ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് കൊന്നു കളയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി. പ്രസിദ്ധീകരണയോഗ്യമല്ലാത്ത അസഭ്യങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ വായില്‍ നിന്ന് അജിത്ത് ബാബുവിന് നേരെയും റിപ്പോര്‍ട്ടര്‍ ടിവിക്ക് നേരെയും ഉയര്‍ന്നു.

സംഭവത്തിന്റെ വീഡിയോ:


Next Story

Popular Stories