ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറി, ബൂത്ത് പ്രസിഡന്റ് നിലയില്‍ പ്രവര്‍ത്തിച്ച നേതാവാണ് സുരേഷ്.
29 Nov 2022 1:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കുന്നംകുളത്ത് ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കുന്നംകുളം നഗരസഭാ മുന്‍ അംഗം ആര്‍ത്താറ്റ് പുളിക്കപ്പറമ്പില്‍ സുരേഷ്(50) ആണ് അറസ്റ്റിലായത്.
സഹോദരന്റെ സംരക്ഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട യുവതി കഴിഞ്ഞിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് അറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറി, ബൂത്ത് പ്രസിഡന്റ് നിലയില്‍ പ്രവര്‍ത്തിച്ച നേതാവാണ് സുരേഷ്.