Top

'ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര.'; കെ വി തോമസിനെ പരിഹസിച്ച് എസ്എസ് ലാല്‍

13 May 2022 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര.; കെ വി തോമസിനെ പരിഹസിച്ച് എസ്എസ് ലാല്‍
X

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ എസ്എസ് ലാല്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. രാജസ്ഥാനിലുള്ള കെ സുധാകരനാണ് കെവി തോമസിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിലൂടെയാണ് ലാലിന്റെ പ്രതികരണം.

എസ്എസ് ലാലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

'കൂടെ നടന്നിരുന്ന ഒരു കൂട്ടുകാരന്‍ നിലപാടുകളുടെ മാറ്റം കൊണ്ട് മാന്യമായി യാത്ര പറഞ്ഞ് പോയപ്പോള്‍ പിറകേ പോയി ഒളിയാക്രമണം നടത്തി 51 കഷണമാക്കാന്‍ നോക്കി. മരിച്ചിട്ടും അയാളെ വിളിക്കുന്നത് കുലംകുത്തിയെന്ന്. അയാളുടെ വിധവയ്ക്ക് ഇന്നും തെറിയഭിഷേകം.

അടുത്ത വീട്ടിലെ ആര്‍ത്തിപ്പണ്ടാരം കാരണവര്‍ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അയാളുടെ വീര്‍ത്ത കഴുത്തില്‍ അണിയിക്കുന്നത് ചുവപ്പ് ഷാള്‍. ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര.'

കെ വി തോമസിന് ഇനി കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞിരുന്നു. ഉണ്ടായിരുന്ന ബന്ധം ഇന്നലെത്തോടെ അവസാനിച്ചു, കെ വി തോമസിന് ഇനി ഇഷ്ടമുള്ള നിലപാട് എടുക്കാമെന്നും എംപി കോഴിക്കോട് പറഞ്ഞു. പാര്‍ട്ടി കെ വി തോമസിന് എല്ലാം നല്‍കി, ഇപ്പോഴത്തെ നടപടി അദ്ദേഹം ക്ഷണിച്ചുവരുത്തിയതാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നേരത്തെ വഹിച്ച സ്ഥാനങ്ങള്‍ തിരിച്ചു നല്‍കാമായിരിന്നുവെന്നും കെ മുരളീധരന്‍ എംപി കൂട്ടിചേര്‍ത്തു.

Story Highlights: CONGRESS LEADER DR SS LAL AGAINST KV THOMAS

Next Story

Popular Stories