Top

'സർക്കാർ പരസ്യമായ നിയമലംഘനം നടത്തുന്നു'; 'എൻ്റെ കേരള'ത്തിനെതിരെ കോൺഗ്രസ്

ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമാകുന്ന മേള മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്ന് വെെകിട്ട് ഉദ്ഘാടനം ചെയ്യും

28 April 2022 11:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സർക്കാർ പരസ്യമായ നിയമലംഘനം നടത്തുന്നു; എൻ്റെ കേരളത്തിനെതിരെ കോൺഗ്രസ്
X

പാലക്കാട്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ആരംഭിച്ച 'എന്റെ കേരളം' പ്രദർശന-വിപണന മേളയ്‌ക്കെതിരെ കോൺഗ്രസ്. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടംകൂടുന്ന പരിപാടിക്ക് സർക്കാർ സാഹചര്യമൊരുക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.

മേളയുടെ ഭാഗമായുളള വാർഷികാഘോഷങ്ങളും ഘോഷയാത്രയും സർക്കാർ സംഘടിപ്പിക്കുന്നത് 144 നിലനിൽക്കെയാണ്. ഇക്കാര്യത്തിൽ സർക്കാർ പരസ്യമായ നിയമലംഘനം നടത്തുകയാണെന്ന് വി കെ ശ്രീകണ്ഠൻ എം പി കുറ്റപ്പെടുത്തി.

ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമാകുന്ന മേള മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്ന് വെെകിട്ട് ഉദ്ഘാടനം ചെയ്യും. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക്‌ അറിയാൻ മേള ഉപകരിക്കുമെന്നാണ് സംഘാടകർ അറിയിച്ചത്. എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ വിദഗ്ദരെ പങ്കെടുപ്പിച്ച്‌ മേളയിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കലാ- സാംസ്‌കാരികപരിപാടികളും മേളയിൽ അരങ്ങേറുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

Story highlight: Congress against 'ente keralam' Exhibition at Palakkad

Next Story