Top

നേതാക്കളുടെ പാര്‍ട്ടി വിടല്‍; കോട്ടയത്ത് വീണ്ടും ഒരു രാഷ്ട്രീയ പോര്

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിക്ഷേധിച്ചാണ് പാലായില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസില്‍ എത്തുന്നത് എന്നായിരുന്നു ജോസ് വിഭാഗത്തിന്റെ പ്രചരണം.

15 Oct 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതാക്കളുടെ പാര്‍ട്ടി വിടല്‍; കോട്ടയത്ത് വീണ്ടും ഒരു രാഷ്ട്രീയ പോര്
X

നേതാക്കളെ പാര്‍ട്ടിയിലെടുത്തതുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം- കോണ്‍ഗ്രസ് തര്‍ക്കം. പാലായില്‍ നിന്ന് അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസില്‍ എത്തിയെന്ന ജോസ് കെ മാണിയുടെ അവകാശവാദത്തിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ അംഗത്വ വിതരണം നാടകമാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെയാണ് ഇപ്പോള്‍ ഷാള്‍ ഇട്ട് സ്വീകരിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് വാദം.

മാണി സി കാപ്പന്‍ എംഎല്‍എയുടെ ഏകാധിപത്യ ശൈലിയില്‍ പ്രതിക്ഷേധിച്ചാണ് പാലായില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസില്‍ എത്തുന്നത് എന്നായിരുന്നു ജോസ് വിഭാഗത്തിന്റെ പ്രചരണം. മുന്‍ ഡിസിസി അംഗവും ഡി പ്രസാദിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാലാ രാമപുരത്ത നിന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.

വരും ദിവസങ്ങളിലും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് യുഡിഫില്‍ നിന്ന് കൂടുതല്‍ നേതാക്കാള്‍ എത്തുമെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നുന്നത് . എന്നാല്‍ കൊഴിയുന്നത് യുഡിഎഫില്‍ നിന്നല്ല എല്‍ഡിഎഫ് ആയിരിക്കുമെന്നാണ് ജോസഫ് ഗ്രൂപ്പും ഒപ്പം കോണ്‍ഗ്രസ്സും പറയുന്നത്. ഇതോടെ കോട്ടയത്ത് വീണ്ടും ഒരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്

Popular Stories

    Next Story