സ്വപ്നയ്ക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിജിപി; പ്രത്യേകസംഘം രൂപീകരിക്കും
സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ ഫോൺവിജിലൻസ് പിടിച്ചെടുത്തതും ഈ നീക്കത്തിൻ്റെ ഭാഗമായാണ്.
9 Jun 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ സ്വപ്നയ്ക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡി.ജി.പി. പ്രത്യേകസംഘം രൂപീകരിക്കുമെന്നും അനില്‍ കാന്ത് അറിയിച്ചു. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് എഡിജിപി വിജയ് സാഖറെയും പ്രതികരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലുകൾ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷിക്കാനാണ് പൊലീസ് തലപ്പത്തെ തീരുമാനം. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി.അനിൽ കാന്ത് വ്യക്തമാക്കി. എന്നാൽ സ്വപ്നയുടെ ആരോപണങ്ങൾ ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് എ.ഡി.ജി.പി.വിജയസാക്കററെയും പ്രതികരിച്ചു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ ഫോൺവിജിലൻസ് പിടിച്ചെടുത്തതും ഈ നീക്കത്തിൻ്റെ ഭാഗമായാണ്. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്തെ എഫ്.എസ്.എല്ലിൽ എത്തിക്കും. ഈ ഫോണിൽ നിന്നും സരിത്ത് ആരെയെല്ലാം ബന്ധപ്പെട്ടുവെന്ന് പരിശോധിക്കും. ലൈഫ് മിഷന് കേസിലെ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഫോൺ പിടിച്ചെടുത്തതെന്നാണ് പൊലീസിൻ്റെ വിശദീകരണം. അതേസമയം സ്വപ്നയ്ക്കെതിരായ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസും കടുപ്പിക്കുന്നു. അന്തിമ തെളിവെടുപ്പിനായി പൊലീസ് പഞ്ചാബിലേക്ക് പോകും രണ്ട് മാസത്തിനുളളില്‍ കുറ്റപത്രം നല്‍കാനും നീക്കമുണ്ട്.
- TAGS:
- Swapna Suresh
- DGP