Top

പൂർണ്ണ ഗർഭിണിയെക്കൊണ്ട് ശുചിമുറി കഴുകിച്ചെന്ന് പരാതി; നിലമ്പൂർ ജില്ലാ ആശുപത്രിക്കെതിരെ ആരോപണം

22 July 2022 10:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂർണ്ണ ഗർഭിണിയെക്കൊണ്ട് ശുചിമുറി കഴുകിച്ചെന്ന് പരാതി; നിലമ്പൂർ ജില്ലാ ആശുപത്രിക്കെതിരെ ആരോപണം
X

മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ പൂർണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്ന് പരാതി. ആസാം സ്വദേശിയായ യുവതിയോടാണ് ആശുപത്രി ജീവനക്കാരുടെ ക്രൂരത. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്നാരോപിച്ചാണ് ക്രൂരത. പ്രസവ തിയതി നാളെ നിശ്ചയിച്ചിരിക്കുന്ന യുവതിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി.

ഈ മാസം ഇരുപതിനാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭിണികളുടെ വാർഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണെന്ന് ആരോപിച്ചാണ് ജീവനക്കാർ യുവതിയെ കൊണ്ട് ബാത്ത്റൂം പൂർണമായി വൃത്തിയാക്കിച്ചത്. ആസാം സ്വദേശികളായ യുവതിക്കും ഒപ്പമുളള അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാർ ചൊവികൊണ്ടില്ലെന്നാണ് പരാതി.

പിന്നാലെ ആശുപത്രിക്ക് വെളിയിലുണ്ടായിരുന്നു യുവതിയുടെ ഭർത്താവിനോട് അമ്മ വിവരം അറിയിച്ചു. യുവതിയുടെ കരച്ചിൽ കേട്ട് വിവരം അന്വേഷിച്ചവർ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമിൽ ജോലി ചെയ്യുന്നവരാണ് ഈ കുടുംബം എന്നാണ് വിവരം.

STORY HGIHLIGHTS: Complaint that a fully pregnant woman forced to washed the toilet in Nilambur district hospital

Next Story