Top

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡന പരാതി; എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്ററാണ് മധുസൂദന ഗിരി റാവു.

15 Jan 2022 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡന പരാതി; എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ പരാതി. ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന ഗിരി റാവുവിനെതിരെയാണ് കേസ്. സഹപ്രവര്‍ത്തക നല്‍കിയ പീഡന പരാതിയിലാണ് കേസ്. അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്ററാണ് മധുസൂദന ഗിരി റാവു.

ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവര്‍ത്തക തുമ്പ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മധുസൂദന ഗിരി റാവുവിനെ അന്വേഷണ വിധേയമായി സസ്്‌പെന്‍ഡ് ചെയ്തു. വിമാനത്താവള അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Next Story

Popular Stories