Top

'കേന്ദ്രം ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരി കൊടുക്കുന്നു'; വിരട്ടലിന് സംസ്ഥാന സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

ജനക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾക്ക് കേന്ദ്രത്തിന്റെ തീട്ടൂരം ആവശ്യമില്ല

11 Nov 2022 12:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രം ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരി കൊടുക്കുന്നു; വിരട്ടലിന് സംസ്ഥാന സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വൈഷമ്യം സൃഷ്ടിക്കുകയാണ്. കേന്ദ്രം ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരി കൊടുക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കണ്ണിലെ കരടായ സംസ്ഥാനങ്ങൾക്ക് ന്യായമായത് പോലും നൽകുന്നില്ല. ഇത് നമ്മുടെ രാജ്യത്തിന് ചേരുന്ന സമീപനമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ള ആഭ്യന്തര വിഭവം സംസ്ഥാനങ്ങൾ വഴിയാണ് എത്തുന്നത്. അത് കേന്ദ്രത്തിന് മാത്രം അവകാശപ്പെട്ടത് എന്ന സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ നയമല്ല സംസ്ഥാനത്തിന്. കേന്ദ്രം കോർപ്പറേറ്റ് ക്ഷേമം ലക്ഷ്യമിടുന്നു. എയിംസ് വേണമെന്ന കേരളത്തിന്‍റെ കാലങ്ങളായുള്ള ആവശ്യത്തോട് കേന്ദ്രം ഇപ്പോഴും പുറം തിരിഞ്ഞ് നിൽക്കുകയാണ്. ജനക്ഷേമം ഉറപ്പാക്കാനുള്ള നടപടികൾക്ക് കേന്ദ്രത്തിന്റെ തീട്ടൂരം ആവശ്യമില്ല. കേന്ദ്രത്തിന്റെ വിരട്ടലിന് സംസ്ഥാന സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

STORY HIGHLIGHTS: CM Pinarayi Vijayan criticizing central government

Next Story