Top

'ആ വിനാശം അവര്‍ക്ക് തന്നെ'; സര്‍ക്കാരിന്റെ വാര്‍ഷികം 'വിനാശവര്‍ഷ'മാക്കിയ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ പരിഹാസം

''അവര്‍ ഇരയായി കൊണ്ടിരിക്കുന്നു, എല്‍ഡിഎഫ് ഇങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുമ്പോഴും.''

20 May 2022 2:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ വിനാശം അവര്‍ക്ക് തന്നെ; സര്‍ക്കാരിന്റെ വാര്‍ഷികം വിനാശവര്‍ഷമാക്കിയ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ പരിഹാസം
X

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് പറഞ്ഞത് ശരിയാണെന്നും എന്നാല്‍ ആ വിനാശം അവര്‍ക്ക് തന്നെയാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: ''അത് ശരിയാണ്. പക്ഷെ ആരുടെ വിനാശമെന്നതാണ്. ആ വിനാശം അവര്‍ക്ക് തന്നെയാണ്. സ്വയം വിനാശത്തിന് അവര്‍ ഇരയായി കൊണ്ടിരിക്കുന്നു, എല്‍ഡിഎഫ് ഇങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുമ്പോഴും. അവര്‍ പറഞ്ഞത് ശരിയായ വാചകമാണ്.''



രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിക്കുമെന്നാണ് കോണ്‍ഗ്രസ് രാവിലെ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് ഇന്ന് സായാഹ്ന ധര്‍ണ നടത്തി. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരിലും ഉമ്മന്‍ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസന്‍ തിരുവനന്തപുരത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും എം.കെ മുനീര്‍ കോഴിക്കോടും പി.ജെ ജോസഫ് ഇടുക്കിയിലും എ.എ അസീസ് കൊല്ലത്തും സി പി ജോണ്‍ തിരുവനന്തപുരത്തും അനൂപ് ജേക്കബ് എറണാകുളത്തും മാണി സി കാപ്പന്‍കോട്ടയത്തും ജി. ദേവരാജന്‍ കൊല്ലത്തും ജോണ്‍ ജോണ്‍ പാലക്കാട്ടും രാജന്‍ബാബു എറണാകുളത്തും ധര്‍ണയില്‍ പങ്കെടുത്തു.

Next Story