Top

കാന്തപുരത്തിനെതിരായ സിഐടിയു സംസ്ഥാന നേതാവിന്റെ പരാമർശം വിവാദത്തിൽ

11 Oct 2021 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാന്തപുരത്തിനെതിരായ സിഐടിയു സംസ്ഥാന നേതാവിന്റെ പരാമർശം വിവാദത്തിൽ
X

എറണാകുളം ജില്ലയിലെ ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെക്കുറിച്ച് ജില്ലാ സെക്രട്ടറിയേറ്റം​ഗം നടത്തിയ പരാമർശം വിവാദത്തിൽ‌‍. കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റം​ഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെഎൻ ​ഗോപിനാഥ് നടത്തിയ പരാമർശമാണ് വിവാദത്തിലായത്. ജനങ്ങൾക്കിടയിൽ കാന്തപുരം വിഭാ​ഗത്തിന് വലിയ സ്വാധീനമില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിലർ സീറ്റിന് കാന്തപുരത്തിന്റെ പിന്നാലെ നടന്നെന്നും അവരൊന്നും ഈ പാർട്ടിയിൽ ഉണ്ടാവില്ലെന്നും ​ഗോപിനാഥ് ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

മുൻ എംഎൽഎ എംഎം യൂസഫും ആലങ്ങാട് ഏരിയ സെക്രട്ടറി എംകെ ബാബുവും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി കാന്തപുരം വിഭാ​ഗത്തെ കാണാൻ പോയെന്ന ആക്ഷേപം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായിരുന്നു. ലോക്കൽ കമ്മിറ്റി സമ്മേളനത്തിലും ഒരു പ്രതിനിധി വിഷയം ചൂണ്ടിക്കാട്ടി. ഇതിന് മറുപടി പറയവെയാണ് ​ഗോപിനാഥിന്റെ പരാമർശം. സിപിഐഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള കാന്തപുരം എപി വിഭാ​ഗം നേതാവിനെതിരെ ജില്ലാ സെക്രട്ടറിയേറ്റം​ഗം പരാമർശം നടത്തിയത് ചർച്ചയായിട്ടുണ്ട്.

Next Story

Popular Stories