Top

അപേക്ഷ ഫോറങ്ങളില്‍ ഭാര്യയെന്ന് വേണ്ട, 'ജീവിത പങ്കാളി'; സര്‍ക്കുലര്‍ പുറത്തിറക്കി

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകള്‍ ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും നല്‍കിയിട്ടുള്ളത്

13 Nov 2022 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപേക്ഷ ഫോറങ്ങളില്‍ ഭാര്യയെന്ന് വേണ്ട, ജീവിത പങ്കാളി; സര്‍ക്കുലര്‍ പുറത്തിറക്കി
X

തിരുവനന്തപുരം: സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ലിംഗ പരിഷ്‌കാരം നടപ്പിലാക്കാന്‍ സര്‍ക്കുലര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അപേക്ഷാ ഫോമുകളില്‍ ഭാര്യ എന്നതിന് പകരം ജീവിത പങ്കാളി എന്നാണ് രേഖപ്പെടുത്തേണ്ടത്. അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവള്‍/ അവന്‍ എന്ന രീതിയാണ് ഇനി ഉപയോഗിക്കേണ്ടത്.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകള്‍ ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും നല്‍കിയിട്ടുള്ളത്. ഒപ്പം അപേക്ഷഫോറങ്ങളില്‍ രക്ഷിതാക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ഒരു രക്ഷാകര്‍ത്താവിന്റെ മാത്രമായും രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കണം.

അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവന്‍/അവള്‍, അവന്റെ /അവളുടെ എന്ന രീതിയില്‍ ഉപയോഗിക്കുന്നതിനായി നിയമങ്ങള്‍, വിവിധ ചട്ടങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഫോറങ്ങള്‍ എന്നിവ പരിഷ്‌കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് നിര്‍ദേശിക്കുന്നു. ഇക്കാര്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സര്‍ക്കുലറിലുണ്ട്.

story highlights: Circular to implement gender reform in government application forms

Next Story