വിമാനത്തിനുള്ളില്‍ സിഗരറ്റ് വലി; മലയാളി അറസ്റ്റില്‍
ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാര്‍ വിവരം അറിഞ്ഞത്.
31 Jan 2023 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: ദുബായി- കൊച്ചി വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി സുകുമാരന്‍ (62) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ദുബായി-കൊച്ചി സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് എസ്ജി 17 വിമാനത്തിന്റെ ശുചിമുറിയില്‍ വച്ചാണ് സുകുമാരന്‍ സിഗരറ്റ് വലിച്ചത്. ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാര്‍ വിവരം അറിഞ്ഞത്.
തുടര്‍ന്ന് കൊച്ചിയിലിറങ്ങിയപ്പോള്‍ ജീവനക്കാര്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ കേസെടുത്ത നെടുമ്പാശേരി പൊലീസ് പിന്നീട് സുകുമാരനെ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
Next Story