Top

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന് ആദരാഞ്ജലികള്‍ അർപ്പിച്ചിച്ച് മുഖ്യമന്ത്രി

വൈശാഖിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു.

11 Oct 2021 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന് ആദരാഞ്ജലികള്‍ അർപ്പിച്ചിച്ച് മുഖ്യമന്ത്രി
X

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖിന് ആദരാഞ്ജലികള്‍ അർപ്പിച്ചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈശാഖിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വൈശാഖിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു.

പൂഞ്ച് ജില്ലയിലെ സൂറന്‍കോട് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ മേഖലയില്‍ സെെന്യം തിരച്ചില്‍ നടത്തുന്നതിനിടെ ആയിരുന്നു വെെശാഖ് എച്ച് ഉള്‍പ്പടെയുള്ള സംഘത്തിനെതിരെ ആക്രമണമുണ്ടായത്.

പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ നടത്തിയ വെടിവെപ്പില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റ് നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആരുടെയും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ജമ്മുവിലെ ചമ്രര്‍ വനമേഖലയിലേക്കും ഭീകരര്‍ നുഴഞ്ഞു കയറയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയതായും ഭീകര്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരിടവേളയ്ക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് മുതിര്‍ന്നതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരയില്‍ തീവ്രവാദ ആക്രമണങ്ങളും വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഏഴ് പ്രദേശവാസികളാണ് ഭീകരാക്രമണത്തില്‍ മരണപ്പെട്ടത്. ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തില്‍ തീവ്രവാദികളോട് അനുഭാവമുള്ള 900 പേരെ സെെന്യം തടവിലാക്കിയിട്ടുണ്ട്.

Next Story

Popular Stories