Top

'മുഖ്യമന്ത്രിക്ക് കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത, ജില്ലയിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണം സിപിഐഎം നയം'; സിപിഐ ജില്ല സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയ്ക്ക് പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെ അടക്കം വിമര്‍ശിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

6 Aug 2022 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിക്ക് കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത, ജില്ലയിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണം സിപിഐഎം നയം; സിപിഐ ജില്ല സമ്മേളനത്തില്‍ വിമര്‍ശനം
X

അടൂര്‍: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിമര്‍ശനം. നേരത്തെ നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു.

ഏറ്റവും കൂടുതല്‍ പ്രതിഷേധം നടത്തിയ പിണറായി വിജയന്‍ എന്ന നേതാവ് മുഖ്യമന്ത്രി ആയപ്പോള്‍ കറുത്ത മാസ്‌ക്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നു. ഇത് ജനാധിപത്യ രീതിയല്ലെന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായ വിവാദങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയ്ക്ക് പോലും കോട്ടം ഉണ്ടാക്കുന്ന സ്ഥിതിയാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെ അടക്കം വിമര്‍ശിച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഐക്ക് ഘടകകക്ഷി എന്ന പരിഗണന ലഭിക്കുന്നില്ല. എഐഎസ്എഫിനോട് എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് മനോഭാവമാണ്. ജില്ലയിലെ സഹകരണ ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണം സിപിഐഎം നയമാണെന്നും വിമര്‍ശിക്കുന്നു. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ തകര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ വിമര്‍ശനം. പത്തനംതിട്ടയിലെ പല ബാങ്കുകളിലെ നിലവിലെ അവസ്ഥയും റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമർശിക്കുന്നുണ്ട്.

Story highlights: 'Chief Minister intolerant of even black mask, CPIM policy responsible for failure of district co-operative banks'; Criticism at the CPI district conference

Next Story