'താഴ്മയായി അപേക്ഷിക്കേണ്ട'; അപേക്ഷകളിൽ പരിഷ്കാരം
27 March 2022 8:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: വിവിധ വകുപ്പുകൾക്ക് നൽകുന്ന അപേക്ഷകളിൽ ഇനി താഴ്മയായി എന്ന് വാക്ക് ചേർക്കേണ്ട. അപേക്ഷകളിൽ നിന്ന് താഴ്മയായി എന്ന വാക്ക് ഒഴിവാക്കണമെന്ന് സർക്കാർ വ്യക്തമാക്കി. പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ അഭ്യാർത്ഥിക്കുന്നു എന്നെഴുതിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ എല്ലാ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. പുതിയ പദപ്രയോഗം സ്വീകരിക്കുന്നത് സംബന്ധിച്ച് നടപടികൾ കൈക്കൊള്ളാൻ എല്ലാ വകുപ്പ് തലവൻമാർക്കും ഉത്തരവ് നൽകിയിട്ടുണ്ട്.
story highlight: Changes in official application language
- TAGS:
- Kerala
- Updates
- New Update
Next Story