ചന്ദ്രിക കള്ളപ്പണ കേസ്; മുഈന്‍ അലി തങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരായി
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മൊഴി നല്‍കുന്നതിന്റെ ഭാഗമായാണ് ഇഡിക്ക് മുന്നില്‍ ഹജരായതെന്നാണ് വിവരം.
20 Oct 2021 10:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചന്ദ്രിക കള്ളപ്പണ കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുമ്പാകെ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് മുഈന്‍ അലി ഹാജരായത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മൊഴി നല്‍കുന്നതിന്റെ ഭാഗമായാണ് ഇഡിക്ക് മുന്നില്‍ ഹജരായതെന്നാണ് വിവരം.
ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഭൂമി വാങ്ങിയതിലടക്കം സമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തില്‍ അടക്കം അദ്ദേഹത്തില്‍ ഇഡി വിവരങ്ങള്‍ ചോദിച്ചറിഞ്ഞേക്കും.
ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണെന്ന് മുഈന്‍ അലി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.