Top

അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

4 Sep 2022 8:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴ ലഭിക്കും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ എറണാകുളം ഇടുക്കി മലപ്പുറം വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് വ്യാപക മഴയ്ക്ക് കാരണം. അതേസമയം ഇന്ന് കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

STORY HIGHLIGHTS: chances of heavy rain in next three days

Next Story