Top

അതിതീവ്ര മഴക്ക് സാധ്യത; ഇന്നും നാളേയും അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

15 May 2022 8:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിതീവ്ര മഴക്ക് സാധ്യത; ഇന്നും നാളേയും അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
X

തിരുവനന്തപുരം; അതിതീവ്ര മഴക്ക് സാധ്യതയുളളതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

വരുംദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂമുകൾ ആരംഭിക്കാനും പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങൾ സജ്‌ജമായിരിക്കാനും നിർദ്ദേശം നൽകി.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കേണ്ടതാണ്. വിനോദസഞ്ചാരികൾ രാത്രി യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. അടിയന്തരസഹായത്തിന് 1077 എന്ന ടോൾ ഫ്രീ നമ്പറിലോ 112 എന്ന പൊലീസ് കൺട്രോൾറൂം നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

STORY HIGHLIGHTS: Chance to Heavy Rain Red alert in Five Districts Today and Tomorrow

Next Story