Top

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ സാഹചര്യം മാറുന്നതെന്നും കേന്ദ്രം അറിയിച്ചു

3 Oct 2022 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
X

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന്് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ സാഹചര്യം മാറുന്നതെന്നും കേന്ദ്രം അറിയിച്ചു.

ആന്ധ്രാ ഒറീസ തീരത്തുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ഇന്ന് നാല് ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് രാവിലെയും ഇന്നലെയുമായി കനത്ത മഴയാണ് ലഭിച്ചത്. വൃഷ്ടി പ്രദേശത്തെ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോട് ഉറുമി പുഴയില്‍ അപ്രതീക്ഷമായി മലവെള്ളപാച്ചിലുണ്ടായി.

STORY HIGHLIGHTS: chance of heavy rain yellow alert in four districts

Next Story