Top

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഓണാഘോഷം കെങ്കേമമാക്കാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ ഓണം മഴയില്‍ മുങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍

7 Sep 2022 12:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട് പിന്‍വലിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍(വൈകീട്ട് നാല് മുതല്‍ ഏഴ് വരെ) ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുളള സാധ്യതയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. നിലവില്‍ 3 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണാഘോഷം കെങ്കേമമാക്കാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ ഓണം മഴയില്‍ മുങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ഉള്‍പ്പടെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട് തുടരും. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം ഓണനാളായ നാളെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴ തുടരും.

മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപെടുന്നത് മൂലം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഇതിന്റെ ഫലമായി വ്യാപക മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്.

STORY HIGHLIGHTS: Chance of heavy rain in the next 3 hours in Kerala; Red alert withdrawn

Next Story