Top

കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി കേന്ദ്രം

നിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മലപ്പുറം സ്വദേശി സിറാജുദ്ദീനെ അറസ്റ്റ് ചെയ്തപ്പോള്‍ ചില രേഖകള്‍ ലഭിച്ചിരുന്നു

1 Oct 2022 6:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി കേന്ദ്രം
X

ന്യൂഡല്‍ഹി: കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി കേന്ദ്രം. ഭീഷണി കണക്കിലെടുത്ത് അഞ്ച് നേതാക്കള്‍ക്കാണ് സുരക്ഷയൊരുക്കുന്നത്. 11 അംഗ അര്‍ധ സൈനിക അംഗങ്ങളുടെ സുരക്ഷയാണിത്. ഏതൊക്കെ നേതാക്കള്‍ക്കാണ് വൈ കാറ്റഗറി സുരക്ഷയൊരുക്കുകയെന്ന് വ്യക്തമല്ല. ആര്‍എസ്എസ് നേതാക്കളെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വെച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.

ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മലപ്പുറം സ്വദേശി സിറാജുദ്ദീനെ അറസ്റ്റ് ചെയ്തപ്പോള്‍ ചില രേഖകള്‍ ലഭിച്ചിരുന്നു. ഇതില്‍ ആര്‍എസ്എസ് നേതാക്കളുടെ പേര് ഉള്‍പ്പെട്ട ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയതായാണ് സൂചന. പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദിഖ്, മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീന്‍ എന്നിവരുടെ പക്കല്‍ നിന്നാണ് ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയത്. ഇരുവരുടേയും ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയത്.

Next Story