Top

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനം; നിരാഹാര സമരം നടത്തിയ ദീപ പി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി, കളക്ടറുടെ മധ്യസ്ഥയില്‍ ഇന്ന് ചര്‍ച്ച

3 Nov 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനം; നിരാഹാര സമരം നടത്തിയ ദീപ പി മോഹനനെ ആശുപത്രിയിലേക്ക് മാറ്റി, കളക്ടറുടെ മധ്യസ്ഥയില്‍ ഇന്ന് ചര്‍ച്ച
X

ജാതി വിവേചനത്തിനെതിരെ എംജി യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ നിരാഹാര സമരം തുടര്‍ന്ന വിദ്യാര്‍ഥിനി ദീപ പി മോഹനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെയാണ് ദീപയെ മാറ്റിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി. ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പിരിച്ചുവിടും വരെ നിരാഹാരം തുടരുമെന്ന് ദീപ പറഞ്ഞു. തഹസീല്‍ദാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ദീപ ചികിത്സ തേടാന്‍ സമ്മതിച്ചത്. ജില്ല കളക്ടറുടെ മധ്യസ്ഥയില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിന്‍മേലാണ് ആശുപത്രിയിലേക്ക് മാറാന്‍ സമരക്കാര്‍ തയ്യാറായത്. വൈസ് ചാന്‍സലറുമായി കളക്ടര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

അതേസമയംകോടതി ഉത്തരവ് അനുസരിച്ച് വിദ്യാര്‍ഥിനിക്ക് എല്ലാ പഠന സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നുവെന്ന് വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് വ്യക്തമാക്കി. ജാതീയമായി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുണമെന്ന ദീപയുടെ അവിശ്യം യൂണിവേഴ്‌സിറ്റി അംഗീകരിച്ചില്ല. ദീപയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ട് ഉണ്ട് എന്ന് വൈസ് ചാന്‍സിലര്‍ സാബു തോമസ് വ്യക്തമാക്കി.

പഠന സൗകര്യങ്ങള്‍ ഉറപ്പാക്കാം എന്ന യൂണിവേഴ്‌സിറ്റി ഉറപ്പുനല്‍കിയെങ്കിലും ഡോ. നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ദീപ ഉറച്ചു നില്‍ക്കുകയായിരുന്നു.തുടര്‍ന്ന്കോട്ടയം തഹസില്‍ദാരെത്തി നടത്തിയ ചര്‍ച്ചയിലാണ് ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനമായത്. എന്നാല്‍ ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് ദീപ അറിയിച്ചു.



Next Story