Top

വീട്ടമ്മയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസുകാരനെതിരെ കേസ്

ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ഏഴ് വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്

9 Nov 2022 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീട്ടമ്മയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസുകാരനെതിരെ കേസ്
X

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്ന വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പൊലീസുകാരനെതിരെ അരുവിക്കര പൊലീസ് കേസെടുത്തു. വിജിലന്‍സ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സാബു പണിക്കര്‍ (48) ക്കെതിരെയാണ് കേസെടുത്തത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ഏഴ് വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്.

ഏഴു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. സാബു നിരന്തരം യുവതിയെ ഉപദ്രവിക്കുമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി അരുവിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പൊലീസിന് മൊഴിനല്‍കി. പ്രതി ഒളിവിലാണെന്നാണ് അരുവിക്കര സിഐ ഷിബുകുമാര്‍ പറഞ്ഞു.

STORY HIGHLIGHTS: Case against police officer

Next Story

Popular Stories