Top

'കാസയാണ് നുണകള്‍ പറഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്'; ആക്രമിക്കപ്പെടാമെന്ന അവസ്ഥയെന്ന് ഷെജിനും ജോയ്‌സ്‌നയും

"എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകള്‍ വരാം. അവരെ തെറ്റ് പറയാന്‍ പറ്റില്ല. വര്‍ഗീയവല്‍കരണത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് ഇത്തരം സംഘടനകളാണ്."

13 April 2022 9:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാസയാണ് നുണകള്‍ പറഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്; ആക്രമിക്കപ്പെടാമെന്ന അവസ്ഥയെന്ന് ഷെജിനും ജോയ്‌സ്‌നയും
X

കോഴിക്കോട്: കാസ പോലുള്ള സംഘടനകള്‍ കാരണം ജന്മനാട്ടില്‍ കാലുകുത്താനാകാത്ത അവസ്ഥയാണെന്ന് പ്രണയ വിവാഹത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ഷെജിനും ജോയ്‌സ്‌നയും. നാട്ടിലെ വര്‍ഗീയ സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഷെജിന്‍ പറഞ്ഞു. വലിയ സമ്മര്‍ദ്ദത്തിലാണ് ഞങ്ങള്‍. നാട്ടില്‍ കാസ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചിരിക്കുന്നു. എന്നെ വ്യക്തിഹത്യ നടത്തിക്കൊണ്ട് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ജോയ്‌സ്‌നയുടെ കല്യാണം ഉറപ്പിച്ചിരുന്നതാണ് എന്നെല്ലാം പ്രചരിപ്പിച്ചു. വര്‍ഗീയത പടര്‍ത്തി. ആളുകളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ കാസ പോലുള്ള സംഘടനകള്‍ ഇടപെട്ടു. അങ്ങനെയാണ് അവിടെ ആളുകളെ സംഘടിപ്പിച്ചത്. യാഥാര്‍ത്ഥ്യം മനസിലാക്കിയിരുന്നെങ്കില്‍ ആളുകള്‍ ആ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നില്ല. കാസ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമായാണ് ജനങ്ങള്‍ സംഘടിച്ചതെന്നും ഷെജിന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'കാസ കുറച്ചുകാലമായി ഫേസ്ബുക് പോലെയുള്ള സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തീവ്ര വര്‍ഗീയതയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ വര്‍ഗീയവല്‍കരണം മനുഷ്യനില്‍ കുത്തിവെച്ചിട്ട് രണ്ട് പ്രായ പൂര്‍ത്തിയായ ആളുകള്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന നിലയിലേക്ക് എത്തിക്കുന്നു. അങ്ങനെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് കാസയ്ക്ക്. 2022ല്‍ നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എത്ര കണ്ട് നല്ലതാണ് ഈ ചിന്താഗതിയെന്ന് ചിന്തിക്കണം. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന നാട്ടില്‍ ഇത്തരം സംഘടനകളുടെ നിലപാട് ഏത് രീതിയിലുള്ള ദോഷമാണ് ഉണ്ടാക്കുകയെന്ന് മനസിലാക്കണം,' ഷെജിന്‍ ചൂണ്ടിക്കാട്ടി.

'ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ ഞങ്ങളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് ആശങ്കയുണ്ട്. കോടഞ്ചേരി കവലയില്‍ കാലുകുത്തിയാല്‍ തീര്‍ത്തുകളയും എന്നൊക്കെ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് തല്‍ക്കാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ കേരളത്തിലാണ് ഇപ്പോഴുള്ളത്. ഭയം കാരണം തന്നെയാണ്. ഏതുവിധത്തിലുള്ള തെറ്റിദ്ധാരണയും നടത്തി ആളുകളെ പ്രകോപിപ്പിച്ച് വലിയ സംഘര്‍ഷാവസ്ഥ അവിടെ സൃഷ്ടിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല.

എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകള്‍ വരാം. അവരെ തെറ്റ് പറയാന്‍ പറ്റില്ല. വര്‍ഗീയവല്‍കരണത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് ഇത്തരം സംഘടനകളാണ്. അവര്‍ പിന്മാറിയാല്‍ ഈ പ്രശ്‌നങ്ങള്‍ തീരും,' സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ ഷെജിന്‍ കൂട്ടിച്ചേര്‍ത്തു.


ഷെജിന്‍ എംസ് പറഞ്ഞത്

'വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായതോടെ അത് കുറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും കൃത്യമായ നിലപാട് എടുത്തതോടുകൂടി വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. നാട്ടിലെ ചില വര്‍ഗീയ സംഘടനകളില്‍ നിന്ന് ഞങ്ങള്‍ക്ക് നല്ല ഭീഷണിയുണ്ട്. നാട്ടില്‍ കാലുകുത്തിയാല്‍ തിരിച്ചുപോകില്ല എന്നൊക്കെ ഭീഷണിയുണ്ട്.

സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയംഗമാണ് ഞാന്‍. പാര്‍ട്ടിയെ സമീപിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ പാര്‍ട്ടി ഈ വിവാഹം നടത്തിത്തന്നേനെ. അങ്ങനെയാകും ജോര്‍ജ് എം തോമസ് ഉദ്ദേശിച്ചിട്ടുണ്ടാകുക. പക്ഷെ, ആ രീതിയില്‍ പോകാന്‍ സാധിച്ചില്ല. സിപിഐഎമ്മിലെ ആരേയും അറിയിച്ചില്ല. ഞാനും ജോയ്‌സ്‌നയും രണ്ട് വ്യക്തികളെന്ന നിലക്കാണ് വിവാഹം കഴിക്കാന്‍ വേണ്ടി തീരുമാനിച്ചത്. ജോയ്‌സ്‌ന ഇത് വീട്ടിലോ പുറത്ത് ആരുടെയെങ്കിലും അടുത്തോ പറഞ്ഞിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നില്ല. ജോയ്‌സ്‌നയുടേത് ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബമാണ്. യാഥാസ്ഥിതിക ചിന്താഗതി വെച്ച് ഒരു തരത്തിലും മിശ്രവിവാഹത്തിന് സമ്മതിക്കില്ല. ആ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങളുടെ മനസിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ ഞങ്ങള്‍ക്ക് പോകേണ്ടി വന്നത്. രണ്ട്-മൂന്ന് ദിവസത്തോളം ഞങ്ങളെ തട്ടിക്കൊണ്ടുപോന്നതാണോ, എന്താണോ, എന്ന തരത്തില്‍ വ്യക്തതയില്ലായ്മ വന്നതുകൊണ്ടായിരിക്കും മറ്റ് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാകുക.

ഇന്നലെ കോടതിയില്‍ ഹാജരായി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട സമയത്ത് പൂര്‍ണമായ പിന്തുണയാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. പാര്‍ട്ടിയുമായുള്ള ആശയവിനിമയത്തിലെ കുറവാണ് പ്രശ്‌നമായത്. ഞങ്ങളിങ്ങനെ പോകുന്നു എന്ന കാര്യം പാര്‍ട്ടിയോട് പറയാത്തത് കാരണമായിരിക്കാം വ്യക്തതക്കുറവുണ്ടായത്. കോടതിയില്‍ ഹാജരായതിന് ശേഷം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും കൃത്യമായ നിലപാടാണ് ഞങ്ങളോട് പറഞ്ഞത്. ഡിവൈഎഫ്‌ഐയും സിപിഐഎം ജില്ലാ സെക്രട്ടറിയും കൃത്യമായി തന്നെ അത് പറഞ്ഞിട്ടുണ്ട്. രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹം കഴിക്കുന്നതിനെ പാര്‍ട്ടി ഏത് രീതിയിലാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് വേറെ ആശങ്കയൊന്നും ഇതില്‍ ഇല്ല. പാര്‍ട്ടി നിലപാട് പറഞ്ഞ സ്ഥിതിക്ക് വിവാദങ്ങള്‍ അവസാനിപ്പിക്കാമെന്ന് തോന്നുന്നു.

ഞങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണ് ഇപ്പോഴും. വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കാസ പോലുള്ള ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ വര്‍ഗീയ ധ്രുവീകരണം നാട്ടിലുണ്ടാക്കി. എന്നെ വ്യക്തിഹത്യ നടത്തിക്കൊണ്ട് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ജോയ്‌സ്‌നയുടെ കല്യാണം ഉറപ്പിച്ചിരുന്നതാണ് എന്നെല്ലാം പ്രചരിപ്പിച്ചു. വര്‍ഗീയത പടര്‍ത്തി. ആളുകളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ കാസ പോലുള്ള സംഘടനകള്‍ ഇടപെട്ടു. അങ്ങനെയാണ് അവിടെ ആളുകളെ സംഘടിപ്പിച്ചത്. യാഥാര്‍ത്ഥ്യം മനസിലാക്കിയിരുന്നെങ്കില്‍ ആളുകള്‍ ആ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നില്ല. ചില തീവ്ര വര്‍ഗീയ സ്വഭാവമുള്ള ആളുകള്‍ വന്നാല്‍ അല്ലാതെ. കാസ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമായാണ് ജനങ്ങള്‍ സംഘടിച്ചത്.

കാസ കുറച്ചുകാലമായി ഫേസ്ബുക് പോലെയുള്ള സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തീവ്ര വര്‍ഗീയതയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ വര്‍ഗീയവല്‍കരണം മനുഷ്യനില്‍ കുത്തിവെച്ചിട്ട് രണ്ട് പ്രായ പൂര്‍ത്തിയായ ആളുകള്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന നിലയിലേക്ക് എത്തിക്കുന്നു. അങ്ങനെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് കാസക്ക്. 2022ല്‍ നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എത്ര കണ്ട് നല്ലതാണ് ഈ ചിന്താഗതിയെന്ന് ചിന്തിക്കണം. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന നാട്ടില്‍ ഇത്തരം സംഘടനകളുടെ നിലപാട് ഏത് രീതിയിലുള്ള ദോഷമാണ് ഉണ്ടാക്കുകയെന്ന് മനസിലാക്കണം.

ഞാന്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനത്തിരുന്ന് കുറച്ച് കാര്യങ്ങള്‍ പരിചയമുള്ളതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നു. വേറാരെങ്കിലുമായിരുന്നെങ്കില്‍ ഇതൊന്നും താങ്ങാന്‍ ശേഷിയില്ലാതെ വേറെന്തെങ്കിലും ചെയ്തുപോകുമായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ചില ആളുകള്‍ പാര്‍ട്ടി നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. ചില അഭിപ്രായങ്ങള്‍ അങ്ങിനെ വന്നതാകാം. ഞങ്ങളുടെ നിലപാട് കോടതിയില്‍ ബോധ്യപ്പെട്ടതോടുകൂടി പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും നിലപാട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എനിക്ക് അവര്‍ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല.

ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ ഞങ്ങളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് ആശങ്കയുണ്ട്. കോടഞ്ചേരി കവലയില്‍ കാലുകുത്തിയാല്‍ തീര്‍ത്തുകളയും എന്നൊക്കെ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് തല്‍ക്കാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ കേരളത്തിലാണ് ഇപ്പോഴുള്ളത്. ഭയം കാരണം തന്നെയാണ്. ഏതുവിധത്തിലുള്ള തെറ്റിദ്ധാരണയും നടത്തി ആളുകളെ പ്രകോപിപ്പിച്ച് വലിയ സംഘര്‍ഷാവസ്ഥ അവിടെ സൃഷ്ടിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല.

എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകള്‍ വരാം. അവരെ തെറ്റ് പറയാന്‍ പറ്റില്ല. വര്‍ഗീയവല്‍കരണത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് ഇത്തരം സംഘടനകളാണ്. അവര്‍ പിന്മാറിയാല്‍ ഈ പ്രശ്‌നങ്ങള്‍ തീരും.'

Story Highlights: casa created a violent atmosphere can't go back home says shejin and joysna

Next Story